Pages

thumbappu

Saturday, October 10, 2009

പക്ഷികൾ കൂടൊഴിയുമ്പോൾ

ആകാശത്തിലെ
പുതപ്പിൽ നിന്നും
നിറയെ ശിഖരങ്ങളുള്ള
മരങ്ങൾ തേടി യാത്ര.
തണുപ്പിലെ പച്ച പോലെ
പ്രണയം.
അന്തിയുറങ്ങണം
ഇണചേരണം;
ശിശിരമൊഴിയുമ്പോൾ കൂടും.
കൊമ്പുകളിൽനിന്നു കൊമ്പുകളിലേക്ക്‌
എനിക്കു പിന്നെ പറന്നതും
പുലർച്ചയുടെ
നേരങ്ങളിൽ
ചന്ദ്രകാന്തം കണ്ടുകിടന്നതും
ഇന്ന് വേരുകളിലൂടെ
താഴ്‌ന്നു പോകുന്നു.


-എം.പി രഞ്ജിത്‌ലാൽ

No comments:

Post a Comment